യുഎഇ സ്വകാര്യ സ്‌കൂളുകളിലെ ശൈത്യകാല അവധി ഈ മാസം 16 മുതല്‍

സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധി രണ്ടാഴ്ചയായി ചുരുക്കാനോ നാല് ആഴ്ചയായി വര്‍ധിപ്പിക്കാനും അനുവാദമുണ്ടാകും

അബുദാബി: യുഎഇയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് ശൈത്യകാല അവധി. മൂന്ന് ആഴ്ചയാണ് അവധി നല്‍കുക.വിദേശ സിലബസുകളില്‍ അധ്യയനം നടത്തുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് ഈ മാസം 16 മുതലാണ് അവധി ജനുവരി ആറ് വരെയാണ് അവധി നല്‍കുന്നത്.

അതേസമയം യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് നാല് ആഴ്ച അവധി നല്‍കും. ഡിസംബര്‍ 16 മുതല്‍ ജനുവരി 12 വരെയാണ് അവധി. സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധി രണ്ടാഴ്ചയായി ചുരുക്കാനോ നാല് ആഴ്ചയായി വര്‍ധിപ്പിക്കാനും അനുവാദമുണ്ടാകും. പക്ഷേ അവര്‍ നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോരിറ്റിയുടെ അനുവാദം വാങ്ങണം.

Exit mobile version