കുവൈറ്റില്‍ ഹുക്ക കഫേകള്‍ക്ക് തല്‍ക്കാലം അനുമതിയില്ല

കുവൈത്ത് സിറ്റി: രാജ്യത്ത് ഹുക്ക കഫേകള്‍ക്ക് അനുമതി തല്‍ക്കാലം നല്‍കേണ്ടതില്ലെന്ന് കുവൈറ്റ്. കൊവിഡ് വാക്‌സിന്‍ ലഭ്യമാകുന്നത് വരെ അനുമതി നല്‍കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ലോകമെമ്പാടും നടന്നുവരുന്ന വാക്‌സിന്‍ പരീക്ഷണങ്ങളുടെ വിജയവും കുവൈത്തിലെ വാക്‌സിന്‍ ക്യാംപെയിനുമൊക്കെ ആശ്രിയിച്ചായിരിക്കും ഹുക്ക കഫേകളുടെ ഇനിയുള്ള അനുമതിയെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഹുക്ക കേഫകളില്‍ പാലിക്കപ്പെടുമെന്ന് വിശ്വസിക്കാനാവില്ല. അതുകൊണ്ടുതന്നെ അവരുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ പൊതുജന താത്പര്യം മുന്‍നിര്‍ത്തി തള്ളുകയായിരുന്നു.

ലോകമെമ്പാടും പല രാജ്യങ്ങളിലും കൊവിഡ് വൈറസ് ബാധ വീണ്ടും വര്‍ധിക്കുകയും പലയിടങ്ങളിലും വീണ്ടും ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടി വരികയും ചെയ്യുന്ന സാഹചര്യം കൂടി കണക്കില്ലെടുത്താണ് കഫേകള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേയ്ക്ക് എത്തിയത്.

Exit mobile version