ഒരു ഗ്രാമത്തെ മുഴുവന്‍ കണ്ടെയ്ന്‍മെന്റ് സോണിലാക്കി ‘ഹുക്ക വലി’; സംഭവം ഇങ്ങനെ

ജുലാന: ഒരു ഗ്രാമത്തെ മുഴുവന്‍ കണ്ടെയ്ന്‍മെന്റ് സോണിലാക്കി ‘ഹുക്ക വലി’. ഹരിയാനയിലെ ഷാദിപൂര്‍ ജുലാന എന്ന ഗ്രാമമാണ് ഒരാളുടെ ഹുക്ക വലി മൂലം കണ്ടെയ്ന്‍മന്റ് സോണിലായത്. 24 പേര്‍ക്കാണ് ഈ ഗ്രാമത്തില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്.

ഗുരുഗ്രാമില്‍ ഒരു വിവാഹച്ചടങ്ങിന് പോയ ഈ ഗ്രാമത്തിലെ യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം ഹുക്ക വലിച്ചതാണ് ഗ്രാമത്തില്‍ കൊവിഡ് വ്യാപനത്തിന് ഇടയാക്കിയത്. ജൂലൈ എട്ടിനായിരുന്നു വിവാഹാഘോഷം. ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്നതിലൂടെയാണ് മറ്റ് 23 പേര്‍ക്ക് വൈറസ് സ്ഥരീകരിച്ചത്. ഇതോടെ ഗ്രാമത്തില്‍ ഹുക്ക ഉപയോഗിക്കുന്നത് നിരോധിക്കുകയും ചെയ്തു.

കൊവിഡ് 19 സ്ഥിരീകരിച്ച യുവാവിന്റെ ദിനചര്യകള്‍ അറിഞ്ഞതോടെയാണ് ഇയാള്‍ക്കൊപ്പം ഹുക്ക വലിക്കുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഗ്രാമത്തില്‍ ഹുക്ക വലി നിരോധിച്ചതിനൊപ്പം അണുനശീകരണ പ്രവര്‍ത്തനവും സജ്ജമാക്കുകയും ചെയ്തു. പുകയെടുക്കാനായി ഒരേ ഹുക്ക തന്നെയാണ് ഉപയോഗിക്കുന്നത്. ഇത് വൈറസ് വ്യാപനം വേഗത്തിലാക്കുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വിശദമാക്കുന്നത്.

Exit mobile version