യുഎഇ സാംസ്‌കാരിക, യുവജന മന്ത്രി നൂറ അല്‍ കാബിയ്ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി

അബുദാബി: യുഎഇ സാംസ്‌കാരിക, യുവജന മന്ത്രിയായ നൂറ അല്‍ കാബിയ്ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി. വാക്‌സിനെടുക്കുന്ന ചിത്രം മന്ത്രി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. തന്നെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകയ്ക്ക് നന്ദിയും മന്ത്രി അറിയിച്ചു. യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദിനും വെള്ളിയാഴ്ച കൊവിഡ് വാക്‌സിന്‍ നല്‍കിയിരുന്നു. പിന്നാലെയാണ് നൂറ അല്‍ കാബിയ്ക്കും കൊവിഡ് വാക്‌സിന്‍ നല്‍കിയത്.

ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ചെടുത്ത വാക്‌സിന്‍ വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷങ്ങള്‍ക്കൊടുവിലാണ് യുഎഇയില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ ചൈനയില്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് യുഎഇയില്‍ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ തുടങ്ങിയത്. ഇതുവരെയുള്ള പരീക്ഷണ ഫലങ്ങള്‍ പ്രകാരം വാക്‌സിന്‍ പൂര്‍ണ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് യുഎഇ അറിയിക്കുകയും ചെയ്തിരുന്നു.

Exit mobile version