ലോകരാജ്യങ്ങള്‍ തമ്മിലുള്ള സമാധാനത്തിന് മുതല്‍ക്കൂട്ട്; മാര്‍പ്പാപ്പ ആദ്യമായി യുഎഇയിലേക്ക്

ഇന്ത്യ, ആഫ്രിക്ക, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നായി ഏകദേശം പത്ത് ലക്ഷത്തോളം ക്രൈസ്തവ വിശ്വാസികള്‍ യുഎഇയിലുണ്ടെന്നാണ് കരുതപ്പെടുന്നത്

അബുദാബി: ആദ്യ യുഎഇ സന്ദര്‍ശനത്തിനൊരുങ്ങി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അടുത്ത വര്‍ഷം ഫെബ്രുവരിമൂന്നു മുതല്‍ അഞ്ചുവരെയാണ് മാര്‍പ്പാപ്പയുടെ യുഎഇ സന്ദര്‍ശനം. ലോകരാജ്യങ്ങള്‍ തമ്മില്‍ ഐക്യവും സമാധാനവും നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് മാര്‍പാപ്പയുടെ സന്ദര്‍ശനം. യുഎഇയിലെ കത്തോലിക്കാ സമൂഹത്തെയും മാര്‍പ്പാപ്പ അഭിസംബോധന ചെയ്യും. ഇന്ത്യ, ആഫ്രിക്ക, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നായി ഏകദേശം പത്ത് ലക്ഷത്തോളം ക്രൈസ്തവ വിശ്വാസികള്‍ യുഎഇയിലുണ്ടെന്നാണ് കരുതപ്പെടുന്നത്.

യുഎഇ വിദേശകാര്യ വകുപ്പ് മന്ത്രി ഷെയിഖ് അബ്ദുള്ള ബിന്‍ സായിദും സംഘവും നേരത്തെ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ യുഎഇയിലേക്ക് ക്ഷണിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മാര്‍പാപ്പയുടെ ആദ്യ യുഎഇ സന്ദര്‍ശനം.

പോപ്പ് ഫ്രാന്‍സിസിന്റെ സന്ദര്‍ശനം മതേതര സംവാദങ്ങള്‍ക്ക് സഹായിക്കുമെന്നും ലോകരാജ്യങ്ങള്‍ തമ്മിലുള്ള സമാധാനത്തിന് മുതല്‍ക്കൂട്ടാകുമെന്നും ഷെയിഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മാക്ത്വം ട്വിറ്ററില്‍ കുറിച്ചു.

Exit mobile version