കൊവിഡ് പിസിആർ പരിശോധന നിരക്ക് കുറച്ച് ദുബായ്

ദുബായ്: ഇനി ദുബായിയിലെ കൊവിഡ് പിസിആർ പരിശോധനയ്ക്ക് കുറച്ച് പണം ചെലവഴിച്ചാൽ മതി. പിസിആർ പരിശോധനാ നിരക്ക് ദുബായിൽ 250 ദിർഹമാക്കി കുറച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) അറിയിച്ചു.

ഇതുവരെ 370 ദിർഹമായിരുന്നു ഒരുതവണ പരിശോധന നടത്തുന്നതിന് ആവശ്യമായിരുന്നത്. ആരോഗ്യ പരിശോധന നടത്താൻ കൂടുതൽ പേരെ തയ്യാറാക്കുന്നതിനാണ് നിരക്ക് കുറച്ചത്.

ആരോഗ്യസുരക്ഷ ഉറപ്പുവരുത്താൻ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ ഒരു വിട്ടുവീഴ്ചയും വരുത്തില്ലെന്ന് ഡിഎച്ച്എ അധികൃതർ വ്യക്തമാക്കി. നേരത്തെ അബുദാബിയിലും പിസിആർ പരിശോധനാ നിരക്ക് 250 ദിർഹമാക്കി കുറച്ചിരുന്നു.

Exit mobile version