കൊവിഡ് 19 ബാധിച്ച് കണ്ണൂര്‍ സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

മനാമ: കൊവിഡ് 19 ബാധിച്ച് മലയാളി ബഹ്‌റൈനില്‍ മരിച്ചു. കണ്ണൂര്‍ പഴയങ്ങാടി തളക്കോടത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (57) ആണ് മരിച്ചത്. ഇതോടെ ബഹ്‌റൈനില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 11 ആയി.

ഫവാസ് അല്‍ സയാനി ഗ്രൂപ്പ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു ഉണ്ണികൃഷ്ണന്‍. ഭാര്യ ശൈലജ, മക്കള്‍ ലക്ഷ്മി, ലയിന. 43 പ്രവാസികള്‍ ഉള്‍പ്പെടെ ഇന്ന് ബഹ്‌റൈനില്‍ 183 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം 379 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Exit mobile version