ഒരു ഇടവേളയ്ക്ക് ശേഷം യുഎഇയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു

അബുദാബി: ഒരു ഇടവേളയ്ക്ക് ശേഷം യുഎഇയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധന. പുതുതായി 491 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചരുടെ എണ്ണം 68,511 ആയി ഉയർന്നു.

402 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 59,472 ആയതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 378 ആണ് ആകെ മരണസംഖ്യ.

നിലവിൽ 8,661 പേരാണ് ചികിത്സയിലുള്ളത്. 68,043ലധികം പുതിയ കൊവിഡ് പരിശോധനകൾ കൂടി നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി.

Exit mobile version