ഷാർജയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നവർക്ക് കൊവിഡ് ടെസ്റ്റ് വേണ്ട: എയർ അറേബ്യ

ഷാർജ: ഷാർജ വിമാനത്താവളത്തിൽനിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് റാപ്പിഡ് ടെസ്റ്റിന്റെയോ, കൊവിഡ്19 പിസിആർ ടെസ്റ്റിന്റെയോ ആവശ്യമില്ലെന്ന് എയർ അറേബ്യ.

കഴിഞ്ഞദിവസം ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് കൊവിഡ് പരിശോധനാ ഫലം നിർബന്ധമല്ലെന്ന് ഫ്‌ളൈ ദുബായ് നേരത്തേ അറിയിച്ചിരുന്നു.

അതേസമയം, ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാരും എയർ സുവിധയിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണിത്. കൊവിഡ് ടെസ്റ്റും എയർ ഇന്ത്യ എക്‌സ്പ്രസിലുള്ള യാത്രയ്ക്ക് നിർബന്ധമാണ്.

Exit mobile version