കൊവിഡ് ബാധിച്ച് മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ മരിച്ചു; മരിച്ചത് കൊല്ലം സ്വദേശി

റിയാദ്: കൊവിഡ് ബാധിച്ച് മലയാളി നഴ്‌സ് ജിദ്ദയില്‍ മരിച്ചു. കൊല്ലം കുണ്ടറ കൊടുവിള സ്വദേശിനി സെന്റ് ജോര്‍ജ് ഭവന്‍ പുത്തന്‍വീട്ടില്‍ സൂസന്‍ ജോര്‍ജ് ആണ് മരിച്ചത്. 38 വയസായിരുന്നു. കൊവിഡ് ചികിത്സയില്‍ കഴിയുന്നതിനിടെ രോഗം മൂര്‍ച്ഛിച്ച് വെള്ളിഴാഴ്ച രാത്രി മരണപ്പെടുകയായിരുന്നു. ജിദ്ദ കിങ് അബ്ദുല്‍അസീസ് ആശുപത്രിയില്‍ വെച്ചാണ് സൂസന്‍ മരണപ്പെട്ടത്.

12 വര്‍ഷത്തോളമായി ജിദ്ദ നാഷണല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു സൂസന്‍. പിതാവ്: ജോര്‍ജ് കുട്ടി, മാതാവ്: മറിയാമ്മ, ഭര്‍ത്താവ്: ബിനു (ദുബൈ), മകള്‍: ഷെറിന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ സംസ്‌കരിക്കും.

Exit mobile version