കൊവിഡ് ബാധിച്ച് പ്രവാസി മലയാളി ദമ്മാമില്‍ മരിച്ചു

റിയാദ്: ന്യൂമോണിയ ബാധിതനായി ദമ്മാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ആലപ്പുഴ കായംകുളം എരുവ ചെറുകാവില്‍ സ്വദേശി ഷഹാന മന്‍സിലില്‍ ജഹാംഗീര്‍ (59) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു.

കടുത്ത പനിയും ചുമയും ശ്വാസതടസവും ബാധിച്ച് രണ്ടാഴ്ച മുമ്പ് ദമ്മാം സെന്‍ട്രല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ശേഷം നടത്തിയ കൊവിഡ് പരിശോധനയില്‍ പോസിറ്റീവ് ആവുകയായിരുന്നു.

തിങ്കളാഴ്ച രാത്രി ആരോഗ്യ നില വഷളാവുകയും ചൊവ്വാഴ്ച രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: ഷാഹിദ, മക്കള്‍: ഷഹാന, ഷാഹിര്‍, സുമീര്‍, സാനിയ. ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മറവു ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

Exit mobile version