മുക്തി നേടി കുവൈറ്റും, ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായും നീങ്ങുന്നു; മാസങ്ങളുടെ വീര്‍പ്പുമുട്ടലില്‍ നിന്നും മുക്തി നേടിയ ആശ്വാസത്തില്‍ പ്രവാസികളും

കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റിയും കൊവിഡ് മുക്തി നേടുന്നു. കൊവിഡ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായും നീങ്ങുകയാണ്. ചൊവ്വാഴ്ച മുതല്‍ രാത്രി കര്‍ഫ്യു മാത്രമാണ് നിലവില്‍ ഉണ്ടാകുക. മൂന്ന് മാസത്തിലേറെയായി തുടരുന്ന ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന്റെ ആശ്വാസത്തിലാണ് പ്രവാസി തൊഴിലാളികളും.

പ്രദേശം വിട്ട് പുറത്തുപോകാന്‍ കഴിയാത്തതിനാല്‍ ഏറെപ്പേരാണ് ജോലിയില്ലാതെ ദുരിതത്തിലായിരുന്നത്. മറ്റു പ്രദേശങ്ങളിലെ കമ്പനികളില്‍ ജോലിയെടുക്കുന്നവരാണ് പുറത്തുപോവാന്‍ കഴിയാതെ വലഞ്ഞത്. സര്‍ക്കാറും സന്നദ്ധ സംഘടനകളും നല്‍കിയിരുന്ന ഭക്ഷണക്കിറ്റുകളായിരുന്നു പലര്‍ക്കും തുണയായത്. ഈ സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നീക്കുന്നത്. രാജ്യവ്യാപകമായി രാത്രികാല കര്‍ഫ്യൂ കുറച്ചുദിവസം കൂടി തുടരും.

അതേസമയം ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളിലേക്ക്കൂടി കുവൈത്ത് എയര്‍വേയ്‌സ് ബുക്കിങ് ആരംഭിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ കുവൈത്ത് കൊമേഴ്യല്‍ വിമാനസര്‍വ്വീസ് ആരംഭിക്കും.

Exit mobile version