കുവൈറ്റില്‍ ഒരു മലയാളി പ്രവാസിയുടെ കൂടി ജീവന്‍ എടുത്ത് കൊവിഡ് 19; മരിച്ചത് തിരുവനന്തപുരം സ്വദേശി

കുവൈത്ത് സിറ്റി: കുവൈറ്റില്‍ ഒരു മലയാളി പ്രവാസിയുടെ കൂടി ജീവന്‍ എടുത്ത് കൊവിഡ് 19. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം പെരുംകുളം പാണന്റെ മുക്ക് സ്വദേശി തുളസീധരന്‍ (62) ആണ് മരിച്ചത്.

വൈറസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ആഴ്ചയായി ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശേഷം തുളസീധരന്‍ മരണപ്പെടുകയായിരുന്നു.

ബാസിം ഇന്റര്‍ നാഷണല്‍ കമ്പനിയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. അര്‍ജ്ജുനന്‍- സരസമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ബീന. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version