കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നിട്ടും അടിയന്തര ചികിത്സ നല്‍കി വിട്ടയച്ചു, രോഗം സ്ഥിരീകരിച്ചതോടെ മാനസികമായി തളര്‍ന്നു

സൗദി: കൊവിഡ് 19 സ്ഥിരീകരിച്ചതില്‍ മനംനൊന്ത് മലയാളി പ്രവാസി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞസ്ഥലത്ത് ജീവിതം അവസനാപ്പിച്ചു. കൊല്ലം അമ്പാടി കുടവട്ടൂര്‍ ഓടനവട്ടം സ്വദേശി വി മധുസൂദനന്‍ (58) ആണ് സൗദിയിലെ ജുബൈലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ പത്ത് ദിവസത്തോളമായി ഇദ്ദേഹം ഹോം ക്വാറന്റൈനില്‍ ആയിരുന്നു. കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അടിയന്തര ചികിത്സ നല്‍കി വിട്ടയക്കുകയായിരുന്നെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കി. ശേഷം കൊവിഡ് പോസിറ്റീവ് ആയ പരിശോധനാഫലം അദ്ദേഹത്തിന്റെ തന്നെ മൊബൈലില്‍ ലഭിച്ചതോടെ മാനസികമായി തകരുകയായിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ കൗണ്‍സിലിങിനും വിധേയമാക്കിയിരുന്നു.

ജുബൈലിലെ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിലവില്‍ വന്ന ക്രൈസിസ് മാനേജ്മെന്റ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇത് നടത്തിയത്. സാധാരണ താമസിക്കുന്ന ഇടത്ത് നിന്ന് മാറിയാണ് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നത്. ഇദ്ദേഹം കഴിഞ്ഞ 12 വര്‍ഷമായി ജുബൈലില്‍ ഉണ്ട്. നില്‍വില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ടെക്‌നിഷ്യന്‍ ആയി ജോലി നോക്കുകയായിരുന്നു. ഭാര്യ: സുധര്‍മ, മക്കള്‍: അഭിരാമി, അഭിജിത്ത്.

Exit mobile version