കൊവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശികള്‍ ഗള്‍ഫില്‍ മരിച്ചു

ദമാം: കോവിഡ് ബാധിച്ച് രണ്ട് കണ്ണൂര്‍ സ്വദേശികള്‍ ഗള്‍ഫില്‍ മരിച്ചു. വൈറസ് ബാധയേറ്റ് കണ്ണൂര്‍ പാപ്പിനിശ്ശേരി അരോളി സ്വദേശി പ്രേമന്‍ ദമാമിലും കണ്ണൂര്‍ ഏഴോം സ്വദേശി എംപി രാജന്‍ ബഹ്റൈനിലുമാണ് മരിച്ചത്. ഇതോടെ ഇന്ന് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇതുവരെ 253 മലയാളികളാണ് മരണപ്പെട്ടത്.

Exit mobile version