സൗദിയിലെ പള്ളികളില്‍ ഇന്ന് ജുമുഅ നമസ്‌കാരവും ഖുതുമ്പയും പുനരാരംഭിക്കും

ജിദ്ദ: കൊവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്തിന് ശേഷം സൗദി അറേബ്യയിലെ പള്ളികളില്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരവും ഖുതുബയും പുനരാരംഭിച്ചേയ്ക്കും. ആദ്യ ജുമുഅ പ്രസംഗം ആരോഗ്യ മുന്‍കരുതലുകളെ കുറിച്ചായിരിക്കണമെന്ന് മതകാര്യ വകുപ്പ് മന്ത്രി ഡോ അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖ് നിര്‍ദേശം നല്‍കുകയും ചെയ്തു.

ജനങ്ങളെ ബോധവല്‍ക്കരിക്കലും നിര്‍ദ്ദേശങ്ങള്‍ പാലിക്കലും ഓരോരുത്തരുടെയും മതപരമായ ബാധ്യതയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട രാജ്യത്തെ പള്ളികള്‍ ഞായറാഴ്ചയാണ് തുറന്നത്.

സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങളോടെയാകും ജുമുഅ നമസ്‌കാരം നടക്കുക. ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളും ശുചീകരണ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെ ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞു. ആദ്യ ജുമുഅ ബാങ്കിന്റെ 20 മിനിറ്റ് മുമ്പ് മാത്രമാണ് പള്ളികള്‍ തുറക്കുക. നമസ്‌കാരം കഴിഞ്ഞ് 10 മിനിറ്റിന് ശേഷം പള്ളികള്‍ അടയ്ക്കും.

Exit mobile version