സൗദിയില്‍ ശക്തമായ കാറ്റും മഴയും; ആലിപ്പഴ വര്‍ഷത്തില്‍ കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു, കാലാവസ്ഥാ വ്യതിയാനം ചൊവ്വാഴ്ച വരെ നീളുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം

റിയാദ്: സൗദിയില്‍ ശക്തമായ കാറ്റും മഴയും. റിയാദിലും പരിസരപ്രദേശങ്ങളിലുമാണ് ശക്തമായ കാറ്റും മഴയും. കഴിഞ്ഞ ദിവസം രാത്രിയില്‍ പലയിടങ്ങളും ആലിപ്പഴ വര്‍ഷത്തില്‍ കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു.

റിയാദ്, അല്‍ഖര്‍ജ്, അഫ്ലാജ്, അല്‍ഖുവയ്യ, മജ്മ, ശഖ്റാ, വാദി ദവാസിര്‍, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, നജ്റാന്‍, അസീര്‍, ജിസാന്‍, അല്‍ബാഹ, മക്ക എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചു. അതേസമയം മദീനയിലെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റും വീശിയിരുന്നു. ചൊവ്വാഴ്ച വരെ കാലാവസ്ഥാ വ്യതിയാനം നീളുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചിരിക്കുന്നത്.

Exit mobile version