അബുദാബിയില്‍ കോവിഡ് ചികിത്സയിലിരിക്കെ തിരൂര്‍ സ്വദേശി മരണപ്പെട്ടു

അബുദാബി: കോവിഡ് 19 ബാധിച്ച് ചികിത്സിയിലിരുന്ന മലപ്പുറം തിരൂര്‍ സ്വദേശി അബുദാബിയില്‍ മരണപ്പെട്ടു. പുറത്തൂര്‍ പുളിക്കല്‍ കുഞ്ഞിമോന്‍ (55) ആണ് മരണപ്പെട്ടത്. അബുദാബി ദല്‍മയില്‍ മത്സ്യ വ്യാപാരിയായിരുന്നു.

ഏഴ് ദിവസമായി ഇദ്ദേഹം കോവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. അബുദാബിയിലെ ഖലീഫ ആശുപത്രിയിലായിരുന്നു ചികിത്സ. ഇവിടെ വച്ചാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. പനിയെ തുടര്‍ന്നാണ് കുഞ്ഞിമോനെ അബുദാബി ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

30 വര്‍ഷത്തോളമായി പ്രവാസിയായിരുന്നു. ഭാര്യ: വസന്ത. മകന്‍ ലിജിത്, മരുമകന്‍ ബാബു എന്നിവര്‍ അബുദാബിയിലുണ്ട്. മകള്‍: ലിംന. മൃതദേഹം അബുദാബിയില്‍ സംസ്‌കരിച്ചു.

Exit mobile version