യുഎഇയില്‍ 300 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 2659 ആയി

അബുദാബി: യുഎഇയില്‍ 300 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2659 ആയി. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

അതിനിടെ 53 പേര്‍ക്ക് രോഗം ഭേദമായി ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 239 ആയി. എന്നാല്‍ രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെയും രോഗം ഭേദമാകുന്നവരുടെയും എണ്ണത്തില്‍ വലിയ അന്തരം നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും ശക്തമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം വാക്താവ് ഡോ. ഫരീദ അല്‍ ഹുസ്‌നി പറഞ്ഞു.

കൈയുറകളും മാസ്‌കും ധരിക്കുന്നത് പതിവാക്കണം. പരമാവധി എല്ലാവരും വീട്ടില്‍ തുടരണമെന്നും ഡോ. ഫരീദ അല്‍ ഹുസ്‌നി പറഞ്ഞു.സാധാരണ കൊവിഡ് കേസുകളില്‍ ഒരുമാസത്തിനുള്ളില്‍ രോഗം ഭേദമാകുന്നുണ്ട്. എന്നാല്‍ ചില കേസുകളില്‍ കൂടുതല്‍ സമയമെടുക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയം വാക്താവിന്റെ മുന്നറിയിപ്പ്

Exit mobile version