കൊറോണ; ബഹ്‌റൈനില്‍ മൂന്ന് പേര്‍ ആശുപത്രി വിട്ടപ്പോള്‍ മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, രോഗബാധിതരുടെ എണ്ണം 1175

മനാമ: പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ ഭീതിയിലാണ് ലോകം. പതിനായിരങ്ങളാണ് ഇതിനോടകം മരിച്ചുവീണത്. അതിനിടെ മൂന്ന് പേര്‍ കൂടി രോഗ വിമുക്തരായി എന്ന ബഹ്‌റൈനില്‍ നിന്നും പുറത്തുവന്ന വാര്‍ത്ത ജനങ്ങള്‍ക്ക് അല്‍പ്പം ആശ്വാസമേകുന്നു.

കൊറോണ വൈറസ് ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മൂന്ന് പേരും പൂര്‍ണമായി സുഖം പ്രാപിച്ചു. ഇതോടെ ഇവര്‍ക്ക് ചികില്‍സാ കേന്ദ്രത്തില്‍ നിന്ന് ഡിസ്ചാര്‍ജ് ലഭിച്ചു. മൂന്നുപേരു കൂടി ആശുപത്രി വിട്ടതോടെ ബഹ്‌റൈനില്‍ കൊറോണ രോഗ ബാധയില്‍ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 160 ആയി.

അതേസമയം, ഇന്ന് മൂന്ന് പേര്‍ക്ക് കൂടി ബഹ്‌റൈനില്‍ രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1175 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 13000 കടന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം ശക്തമാക്കുമ്പോഴും ലോകരാജ്യങ്ങള്‍ക്ക് വൈറസിനെ പിടിച്ചുകെട്ടാന്‍ കഴിയാത്ത കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

Exit mobile version