കൊറോണ ഭീതി; ഒമാനിലും ഒരു മാസത്തേയ്ക്ക് സ്‌കൂളുകള്‍ അടച്ചു

ഒമാന്‍: കൊറോണ ഭീതിയെ തുടര്‍ന്ന് ഒമാനിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. ഒരു മാസത്തേയ്ക്കാണ് സ്‌കൂളുകള്‍ അടച്ചിരിക്കുന്നത്. ഞായറാഴ്ചമുതല്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകമ്മിറ്റി നിര്‍ദേശിച്ചു. അതേസമയം, രാജ്യത്ത് കൊറോണ ബാധിതര്‍ ഇരുപതായി ഉയര്‍ന്നു. റോയല്‍ ആശുപത്രിയില്‍ രോഗികളെ സന്ദര്‍ശിക്കുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി.

അതിനിടെ കോവിഡ്-19 ബാധിച്ച് ഒരാള്‍ മരിച്ചെന്ന പ്രചാരണം റോയല്‍ ആശുപത്രി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്നും കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗി ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Exit mobile version