സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനോടുള്ള ആദരം; ഒമാനില്‍ ഇത്തവണ ശിവരാത്രി ആഘോഷങ്ങളില്ല

മസ്‌കറ്റ്: ഇത്തവണ മസ്‌കറ്റില്‍ ശിവരാത്രി ആഘോഷങ്ങള്‍ ഉണ്ടായിരിക്കില്ല. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദുഖാചരണം കണക്കിലെടുത്താണ് ഈ വര്‍ഷം ഒമാനില്‍ ശിവരാത്രി ആഘോഷങ്ങള്‍ വേണ്ടെന്നുള്ള തീരുമാനം.

ശിവരാത്രി ആഘോഷങ്ങള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് മസ്‌കത്ത് ശിവക്ഷേത്രം അധികൃതര്‍ അറിയിച്ചു. സുല്‍ത്താന്റെ നിര്യാണത്തെ തുടര്‍ന്ന് സര്‍ക്കാരിനും ഒമാന്‍ ജനതക്കുമുള്ള അതീവ ദുഖത്തില്‍ ശിവക്ഷേത്രത്തിന്റെ ചുമതലക്കാരും പങ്കുചേരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മലയാളികളടക്കം ലക്ഷക്കണക്കിനു പ്രവാസികള്‍ക്ക് മെച്ചപ്പെട്ട ജീവിതമൊരുക്കുന്ന ഒമാന്‍ എന്ന കൊച്ചു രാജ്യത്തിന്റെ വികസനനായകനാണ് വിടപറഞ്ഞ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ്. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നു ഡിസംബര്‍ ആദ്യവാരം ബെല്‍ജിയത്തില്‍ ചികില്‍സ തേടിയിരുന്ന സുല്‍ത്താന്‍ ജനുവരി 11നാണ് അന്തരിച്ചത്.

Exit mobile version