യുഎഇയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു; ആശങ്ക!

നിലവില്‍ ഇവര്‍ മെഡിക്കല്‍ നിരീക്ഷണത്തിലാണെന്നും യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.

യുഎഇ: ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസ് ബാധ യുഎഇയില്‍ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചെനീസ് നഗരമായ വുഹാനില്‍ നിന്നെത്തിയ കുടുംബത്തിനാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ ഇവര്‍ മെഡിക്കല്‍ നിരീക്ഷണത്തിലാണെന്നും യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആരോഗ്യ സംവിധാനം വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുനല്‍കുന്ന വിധത്തില്‍ മന്ത്രാലയം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 132 ആയി. പുതുതായി 1459 പേര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ചൈനീസ് ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 5974 ആയി. ഇതില്‍ 1,239 പേരുടെ നില ഗുരുതരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Exit mobile version