മഴ പെയ്യാനായി പ്രത്യേക പ്രാര്‍ത്ഥന നടത്താനൊരുങ്ങി സൗദി

സൗദി: മഴ പെയ്യാനായി രാജ്യവ്യാപകമായി പ്രാര്‍ത്ഥന നടത്താനൊരുങ്ങുകയാണ് സൗദി. സ്വലാത്തുള്‍ ഇസ്തിസ്ഖാ എന്നറിയപ്പെടുന്ന മഴയ്ക്കുവേണ്ടിയുള്ള നമസ്‌കാരം നിര്‍വ്വഹിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് സഊദ നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ജനുവരി രണ്ടിന് മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സൗദി പ്രസ് ഏജന്‍സിയാണ് ഇതുസംബന്ധിച്ചുള്ള പ്രസ്താവന പുറത്തിറക്കിയത്. സ്വലാത്തുള്‍ ഇസ്തിസ്ഖാ എന്നറിയപ്പെടുന്ന നമസ്‌കാരം നിര്‍വഹിക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.

പശ്ചാത്താപം സ്വീകരിക്കാനും ദൈവകാരുണ്യം തേടിയുമുള്ള പ്രാര്‍ത്ഥന നിര്‍ഹിക്കാനും സൗദി രാജാവ് ജനങ്ങളോട് ആവശ്യപ്പെടുന്നുണ്ടെന്ന് സൗദി റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Exit mobile version