വീണ്ടും പ്രവാസി മലയാളികൾക്ക് കണ്ണീരായി വിദ്യാർത്ഥിനിയുടെ മരണം; 16കാരി കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു

ദുബായ്: യുഎഇയിലെ മലയാളി പ്രവാസികളെ കണ്ണീരിലാഴ്ത്തി വീണ്ടും മറ്റൊരു മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഷാർജയിൽ മലയാളി ബാലിക താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണു മരിച്ച ഞെട്ടലിനിടെയാണ് സമാനമായ മറ്റൊരു മരണം. ഉമ്മുൽഖുവൈനിലാണ് 16 വയസുകാരി വീടിന് മുകളിൽ നിന്നും വീണു മരിച്ചത്. കണ്ണൂർ സിറ്റി ചിറക്കൽ കുളം അസീസ് മൻസിലിൽ ഫിറോസിന്റെയും ശർമിനാസിന്റെയും മകൾ മഹെക് ഫിറോസ് ആണ് മരിച്ചത്.

ഉമ്മുൽ ഖുവൈൻ ഇംഗ്ലീഷ് സ്‌കൂൾ വിദ്യാർത്ഥിനിയായിരുന്നു. പഠനത്തിൽ മിടുക്കിയായിരുന്ന മഹെകിന് മാനസിക ആരോഗ്യപ്രയാസങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. ശനിയാഴ്ച രാത്രിയാണ് എൻബിക്യൂ ബാങ്കിന് പിറകുവശത്തെ വീട്ടിൽ അത്യാഹിതം നടന്നത്. പോലീസ് എത്തിയപ്പോൾ ആണ് വീട്ടുകാർ സംഭവം അറിയുന്നത്.

ഷാർജയിൽ കഴിഞ്ഞ ദിവസം എറണാകുളം സ്വദേശികളുടെ മകളാണ് താമസിക്കുന്ന കെട്ടിടത്തിന്റെ പത്താംനിലയിൽനിന്നും വീണ് മരിച്ചത്.

Exit mobile version