അബുദാബി ബിഗ് ടിക്കറ്റില്‍ മിന്നും സൗഭാഗ്യം വീണ്ടും മലയാളിക്ക്; പത്തില്‍ പത്ത് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക് തന്നെ

പത്ത് നറുക്കില്‍ നാലാമത്തെയും പത്താമത്തെയും സമ്മാനങ്ങള്‍ നേടിയവരൊഴികെ ബാക്കി സമ്മാനാര്‍ഹരെല്ലാം ടിക്കറ്റെടുത്തത് ഓണ്‍ലൈന്‍ വഴിയാണ്.

അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ബമ്പര്‍ സമ്മാനം വീണ്ടും മലയാളിക്ക്. നറുക്കെടുപ്പില്‍ പത്തില്‍ പത്ത് സമ്മാനവും ഇന്ത്യക്കാര്‍ക്ക് തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഒന്നാം സമ്മാനമായ 15 ദശലക്ഷം ദിര്‍ഹം (ഏകദേശം 28.87 കോടി ഇന്ത്യന്‍ രൂപ) ലഭിച്ചത് മലയാളിയായ ശ്രീനു ശ്രീധരന്‍ നായര്‍ക്കാണ്.

ഓണ്‍ലൈനായി എടുത്ത 098165 നമ്പര്‍ ടിക്കറ്റിനാണ് നറുക്ക് വീണത്. സംഘാടകര്‍ വിജയിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ബന്ധപ്പെടാന്‍ സാധിച്ചില്ല. രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹത്തിന് സാക്കിര്‍ ഖാന്‍ അര്‍ഹനായി. മൂന്നും നാലും അഞ്ചും സമ്മാനങ്ങള്‍ യഥാക്രമം സിദിഖ് ഒതിയോരത്ത്, അബ്ദുല്‍ റഷീദ് കോടാലിയില്‍, രാജീവ് രാജന്‍ എന്നിവര്‍ നേടി.

പത്ത് നറുക്കില്‍ നാലാമത്തെയും പത്താമത്തെയും സമ്മാനങ്ങള്‍ നേടിയവരൊഴികെ ബാക്കി സമ്മാനാര്‍ഹരെല്ലാം ടിക്കറ്റെടുത്തത് ഓണ്‍ലൈന്‍ വഴിയാണ്.

Exit mobile version