അശ്രദ്ധയോടെയുള്ള വാഹനം ഓടിക്കല്‍ മൂലം ഉണ്ടായത് വന്‍ അപകടം, വീഡിയോ വൈറല്‍

അശ്രദ്ധയോടെ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അബുദാബി പോലീസാണ് വീഡിയോ പങ്കുവെച്ചത്. ഫോണ്‍ ഉപയോഗിച്ചതിനാലാണ് ഡ്രൈവറുടെ ശ്രദ്ധമാറിയതെന്ന് വീഡിയോയ്‌ക്കൊപ്പം പോലീസ് പറയുന്നു. വീഡിയോയ്‌ക്കൊപ്പം പോലീസ് വിശദീകരിക്കുന്ന കാര്യം ഇതാണ്.

സ്വന്തം ലൈനില്‍ നിന്നും വാഹനം തെന്നിമാറി റോഡിലെ സൈന്‍ബോര്‍ഡില്‍ ഇടിക്കുകയും അവിടെ നിന്നും നിയന്ത്രണം വിട്ട് റോഡിന്റെ മറുവശത്തേക്ക് പോവുകയുമായിരുന്നു. വളരെ പതുക്കെയാണ് വാഹനം ഓടിച്ചിരുന്ന വ്യക്തി ലൈന്‍ മാറിയത്. മഞ്ഞനിറത്തിലുള്ള വരകളുള്ള ഭാഗത്തുകൂടെ പോയി വാഹനം റോഡിനു നടുവിലെ സൈന്‍ ബോര്‍ഡില്‍ ഇടിച്ചു.

തുടര്‍ന്ന് എസ്യുവി ഡ്രൈവര്‍ വാഹനം വേഗത്തില്‍ റോഡിനു കുറുകേ ഓടിക്കുകയും നിയന്ത്രണം വിട്ട് ഫാസ്റ്റ് ലൈന് വഴി റോഡിന്റെ മറുവശത്ത് ഇടിച്ചു നില്‍ക്കുകയുമായിരുന്നു. ഭാഗ്യവശാല്‍ അപകടമുണ്ടാക്കിയ വാഹനം മറ്റുവാഹനങ്ങളില്‍ ഇടിച്ചില്ല.

Exit mobile version