സൗദിയില്‍ പെട്രോള്‍ പമ്പിന് വന്‍ തീപിടിത്തം, നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു

പമ്പില്‍ തീ പിടിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി തബൂക്ക് മേഖല സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ അബ്ദുല്‍ മജീദ് ബദീവി പറഞ്ഞു

റിയാദ്: സൗദിയില്‍ തബൂക്കില്‍ പെട്രോള്‍ പമ്പിന് വന്‍ തീപിടിത്തം. ഹയ്യ് മുറൂജിലെ പമ്പിലെ ഭൂഗര്‍ഭ ടാങ്കിലേക്ക് ഇന്ധനം നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് പരിസരത്ത് ഇട്ടിരുന്ന നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. പമ്പില്‍ തീ പിടിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി തബൂക്ക് മേഖല സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ അബ്ദുല്‍ മജീദ് ബദീവി പറഞ്ഞു. സംഭവത്തില്‍ ആളപായമൊന്നും ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Exit mobile version