ഉടമസ്ഥനും ഭാര്യയും മോശമായി പെരുമാറി; ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തി നല്‍കി വീട്ടുജോലിക്കാരിയുടെ പ്രതികാരം, ഓടുവില്‍ കുറ്റസമ്മതം

എട്ടുമാസം ജയില്‍ ശിക്ഷയും 300 ചാട്ടവാറടിയുമാണ് ശിക്ഷ

ദമാം: ദമാമില്‍ മൂത്രം കലര്‍ത്തിയ ഭക്ഷണം ഉടമസ്ഥനും ഭാര്യയ്ക്കും നല്‍കിയതിന് വീട്ടുജോലിക്കാരക്ക് ശിക്ഷ. ഫിലിപ്പൈന്‍ സ്വദേശിനിക്കാണ് അല്‍ഹാസ കോടതി ശിക്ഷ വിധിച്ചത്. എട്ടുമാസം ജയില്‍ ശിക്ഷയും 300 ചാട്ടവാറടിയുമാണ് ശിക്ഷ. ഭക്ഷണത്തില്‍ കലര്‍ത്തിയ മൂത്രം സൂക്ഷിച്ചിരുന്ന കുപ്പി ഫ്രിഡ്ജില്‍ നിന്ന് ഗൃഹനാഥ കണ്ടെത്തിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.

അതേസമയം ഉടമസ്ഥന്റെയും ഭാര്യയുടെയും മോശം പെരുമാറ്റം കാരണമാണ് താന്‍ ഇങ്ങനെയൊരു പ്രതികാരം ചെയ്തതെന്ന് വീട്ടുജോലിക്കാരി കുറ്റം സമ്മതിച്ചു. മൂത്രം കലര്‍ന്ന ഭക്ഷണം കഴിച്ച് സ്പോണ്‍സറുടെ ഭാര്യക്ക് കരള്‍ രോഗം പിടിപ്പെട്ടു. അതേസമയം ശിക്ഷ വീണ്ടും വര്‍ധിപ്പിക്കുമെന്നാണ് സൂചനയുണ്ട്.

Exit mobile version