വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുന്നതിനായി കോണ്‍ഗ്രസ് ആസൂത്രണം ചെയ്തതാണ് ഈ ആരോപണങ്ങള്‍; യെദ്യൂരപ്പ

ആദായ നികുതി വകുപ്പിന്റെ കൈവശമുള്ള യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകള്‍ കാരവാന്‍ മാഗസീന്‍ പുറത്ത് വിട്ടിരുന്നു

ന്യൂഡല്‍ഹി: ബിജെപി നേതാക്കള്‍ കോഴ വാങ്ങി എന്ന ആരോപണങ്ങള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുന്നതിനായി കോണ്‍ഗ്രസ് ആസൂത്രണം ചെയ്തതാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദ്യൂരപ്പ. പുറത്ത് വന്നിട്ടുള്ള വിവരങ്ങള്‍ കെട്ടിച്ചമച്ചതും വ്യാജവുമാണെന്ന് ഐടി വകുപ്പ് തെളിയിച്ചിട്ടുണ്ടെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

ഇത്തരത്തിലുള്ള ആരോപണങ്ങള്‍ അപ്രസക്തവും വ്യാജവുമാണെന്നും ഇത് ഉന്നയിച്ചവര്‍ക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആദായ നികുതി വകുപ്പിന്റെ കൈവശമുള്ള യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകള്‍ കാരവാന്‍ മാഗസീന്‍ പുറത്ത് വിട്ടിരുന്നു. ഇതുപ്രകാരം നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്‌ലി, രാജ്നാഥ് സിംഗ് തുടങ്ങിയ കേന്ദ്രമന്ത്രിമാര്‍ 1800 കോടി രൂപ കൈക്കൂലി വാങ്ങിയതായാണ് ആരോപണം.

Exit mobile version