‘പുതുപ്പള്ളി ഇനി ചാണ്ടിയുടെ കയ്യില്‍ ഭദ്രം, 53 കൊല്ലം ഉമ്മന്‍ചാണ്ടി എന്ത് ചെയ്തുവെന്ന ചോദ്യത്തിന് മറുപടിയാണിത്’; അച്ചു ഉമ്മന്‍

ഉമ്മന്‍ചാണ്ടിയെ അതിക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു.

കോട്ടയം: പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയമുറപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി അച്ചു ഉമ്മന്‍ രംഗത്ത്. ഉമ്മന്‍ചാണ്ടിയെ അതിക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു.

53 കൊല്ലം ഉമ്മന്‍ചാണ്ടി എന്ത് ചെയ്തുവെന്ന ചോദ്യം ചോദിച്ചവര്‍ക്കുളള മറുപടിയാണ് ഈ വിജയമെന്നും, ഉമ്മന്‍ചാണ്ടി ഇവിടെ ചെയ്യതതെല്ലാം മതിയെന്ന മറുപടിയാണ് ജനം നല്‍കിയതെന്നും അച്ചു ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. 53 കൊല്ലം ഉമ്മന്‍ചാണ്ടി ഉള്ളം കയ്യില്‍ വെച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടിയുടെ കയ്യില്‍ ഭദ്രമാണെന്നും അച്ചു ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version