വര്‍ഗീയതയെ നേരിടാന്‍ മുഖ്യമന്ത്രി സ്വീകരിക്കുന്നത് തീവ്ര വര്‍ഗീയത; ആരോപണവുമായി രമേശ് ചെന്നിത്തല

ജാതിമത സംഘടനകളുമായി ചേര്‍ന്ന് വര്‍ഗസമരം വിപ്ലവമല്ലെന്നുള്ള വിഎസ് അച്യുതാനന്റെ വിമര്‍ശനത്തോട് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു

തിരുവനന്തപുരം: ബിജെപിയെ നേരിടേണ്ടത് അവരുടെ അജണ്ട സ്വീകരിച്ചാവരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വര്‍ഗീയതയെ നേരിടാന്‍ തീവ്ര വര്‍ഗീയതയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.

ജാതിമത സംഘടനകളുമായി ചേര്‍ന്ന് വര്‍ഗസമരം വിപ്ലവമല്ലെന്നുള്ള വിഎസ് അച്യുതാനന്റെ വിമര്‍ശനത്തോട് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ശബരിമലയുടെ പേരില്‍ ഹിന്ദു മതില്‍ സൃഷ്ടിക്കാനുള്ള തീരുമാനം മത നിരപേക്ഷതയെ ദുര്‍ബലപ്പെടുത്തും. വിഎസിനെ പോലും ബോധ്യപ്പെടുത്താന്‍ കഴിയാത്ത മുഖ്യമന്ത്രി എങ്ങനെ ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം ചോദിച്ചു.

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് മതിലുണ്ടാക്കുന്നതെങ്കില്‍ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നതാണ് നല്ലത്. മതിലല്ല, വീടാണ് സംസ്ഥാനത്ത് പണിയേണ്ടതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Exit mobile version