പറക്കുന്നതിനിടെ എന്‍ജിന്‍ തകരാറിലായി; വിമാനം നടുറോഡില്‍ ഇറക്കി പൈലറ്റ്; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്‌-വീഡിയോ

വിമാനം വരുന്നതു കണ്ട് റോഡിലുണ്ടായിരുന്നവര്‍ വാഹനങ്ങള്‍ വെട്ടിച്ചുമാറ്റുകയായിരുന്നു.

വാഷിംഗ്ടണ്‍: പറക്കുന്നതിനിടെ എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് വിമാനം തിരക്കേറിയ റോഡില്‍ ഇറക്കി. സിംഗിള്‍ പ്രൊപ്പല്ലര്‍ കെആര്‍2 വിമാനം വാഹനങ്ങളുടെ മുകളിലൂടെ വന്ന് റോഡില്‍ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വാഷിംഗ്ടണിലെ പാര്‍ക്ക് ലാന്‍ഡ് നഗരത്തിലാണ് സംഭവം നടന്നത്.

വിമാനം വരുന്നതു കണ്ട് റോഡിലുണ്ടായിരുന്നവര്‍ വാഹനങ്ങള്‍ വെട്ടിച്ചുമാറ്റുകയായിരുന്നു. വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

വീഡിയോ;

Exit mobile version