ആകാശത്ത് പുഞ്ചിരി തൂകി ‘സ്‌മൈലി’! അപൂര്‍വ്വ പ്രതിഭാസത്തിന്റെ വിശദീകരണം നല്‍കി നാസ

ഗാലക്സികളാല്‍ നിറഞ്ഞുനില്‍ക്കുന്ന ബഹിരാകാശത്തിന്റെ ദൃശ്യമാണ് ഈ ചിത്രം.

അടുത്തിടെ ആകാശത്ത് തെളിഞ്ഞു വന്ന ‘സ്‌മൈലി’യാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. ആ അപൂര്‍വ്വ പ്രതിഭാസത്തിന് പിന്നിലെ കാരണം എന്തെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ നാസ. നാസയുടെ ഹബ്ബിള്‍ ദൂരദര്‍ശിനിയാണ് ദൂരെ പ്രസന്നമുഖമായി നില്‍ക്കുന്ന ഗാലക്സി ക്ലസ്റ്ററിനെ കണ്ടെത്തിയത്.

ഗാലക്സികളാല്‍ നിറഞ്ഞുനില്‍ക്കുന്ന ബഹിരാകാശത്തിന്റെ ദൃശ്യമാണ് ഈ ചിത്രം. ഇതില്‍ ഭൂരിഭാഗവും എസ്ഡിഎസ്എസ് ജെ09523434 ഗാലക്സി സ്റ്ററില്‍ ഉള്‍പ്പെടുന്നതാണ്. സ്മൈലി മുഖത്തില്‍ കണ്ണുകളായുള്ളത് രണ്ടും യഥാര്‍ത്ഥത്തില്‍ ഗാലക്സികളാണ്. എന്നാല്‍ വായ ഗ്രാവിറ്റേഷണല്‍ ലെന്‍സിങ് എന്ന ബഹിരാകാശ പ്രതിഭാസത്തിന്റെ ഒരു ഉത്തമ ഉദാഹരണമാണ്.

അതായത് ഒരു വസ്തുവില്‍ നിന്നുള്ള പ്രകാശം ദൂരദര്‍ശിനിയിലേക്കെത്താന്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടതായുണ്ട്. ഈ സഞ്ചാരത്തിനിടെ പ്രകാശം മറ്റൊരു വലിയ വസ്തുവിനടുത്തൂകൂടെ സഞ്ചരിക്കുന്നു. ഇതിന്റെ ഫലമായി പ്രകാശം വഴിമാറുകയും സഞ്ചരിക്കുകയും അത് വൃത്താകൃതിയില്‍ ദൃശ്യമാവുകയും ചെയ്യുന്നു. ഇതാണ് ‘സ്‌മൈലിയായി’ തോന്നിയത്.

Exit mobile version