ഡിവോഴ്‌സിനിടെ യുവാവിനെ കടാക്ഷിച്ച് ഭാഗ്യദേവത; സമ്മാനമായി കിട്ടിയ എട്ട് കോടി ഡോളറും തുല്യമായി വീതിക്കണമെന്ന് കോടതിയുടെ വിധി

എന്നാല്‍ റിച്ചാര്‍ഡിന് ഭാഗ്യമുള്ളത് കൊണ്ടാണ് ലോട്ടറി അടിച്ചതെന്നും, ഭാര്യയ്ക്ക് അകാശമില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.

വാഷിംഗ്ടണ്‍: വിവാഹ മോചന ഹര്‍ജി കോടതിയുടെ പരിഗണനയില്‍ ഇരിക്കെ യുവാവിനെ കടാക്ഷിച്ച് ഭാഗ്യദേവത. എട്ട് കോടി ഡോളറിന്റെ ജാക്ക്‌പോട്ട് ആണ് ലഭ്യമായത്. മിഷിഗണ്‍ സ്വദേശിയായ റിച്ചാര്‍ഡ് സെലാസ്‌കോയ്ക്കാണ് ഈ ഭാഗ്യം കൈവന്നത്.

എന്നാല്‍ എട്ടു കോടി ഡോളര്‍ വാങ്ങി സ്വന്തമായി അനുഭവിക്കേണ്ടെന്നും തുകയുടെ പകുതി മുന്‍ഭാര്യയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. മൂന്ന് മക്കളുടെയും ചിലവിലേക്കുള്ള തുകയിലും വര്‍ധനവ് വരുത്തണമെന്നും കോടതി ഉത്തരവിട്ടു. എന്നാല്‍ റിച്ചാര്‍ഡിന് ഭാഗ്യമുള്ളത് കൊണ്ടാണ് ലോട്ടറി അടിച്ചതെന്നും, ഭാര്യയ്ക്ക് അവകാശമില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍ ഈ വാദം കോടതി തള്ളി. ശേഷം ഭാര്യയ്ക്കും തുല്യ പങ്ക് നല്‍കണമെന്ന അന്തിമ വിധി പറയുകയായിരുന്നു. ഒന്നിച്ച് ജീവിച്ച കാലത്ത് ചൂതാട്ടത്തിലൂടെ സ്വത്ത് അന്യാധീനപ്പെടുത്തിയ വ്യക്തിയാണ് റിച്ചാര്‍ഡെന്നും അതുകൊണ്ട് നല്ലകാലം വരുമ്പോള്‍ അതിന്റെ ഓഹരി അനുഭവിക്കാന്‍ മുന്‍ ഭാര്യയായിരുന്ന മേരി സെലസ്‌കോയ്ക്ക് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.

Exit mobile version