ആടി തിമിര്‍ത്ത് രേവതിയും ജ്യോതികയും; ‘ജാക്ക്‌പോട്ടി’ലെ ഗാനം പുറത്തുവിട്ടു

രേവതിയും ജ്യോതികയും പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജാക്ക്‌പോട്ട്’. ഒരു ആക്ഷന്‍ കോമഡി ചിത്രമാണിത്. ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. കിടിലന്‍ ഒരു ഡപ്പാംകൂത്ത് ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സിന്ദൂരി വിശാലും വൃദ്ധ ശിവകുമാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

എസ് കല്യാണ്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. മന്‍സൂര്‍ അലിഖാന്‍ ,ആനന്ദരാജ്, മൊട്ട രാജേന്ദ്രന്‍, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

വര്‍ഷങ്ങള്‍ക്ക് ശേഷം രേവതി ഹാസ്യ സ്വഭാവത്തിലുള്ള ഒരു മുഴുനീള വേഷം ചെയ്യുന്നു എന്ന സവിശേഷത കൂടിയുണ്ട് ഈ ചിത്രത്തിന്. നടന്‍ സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഓഗസ്റ്റ് രണ്ടിന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version