ഫ്രാന്‍സിലുണ്ടായ കൊടുങ്കാറ്റില്‍ മൂന്ന് നാവികസേന രക്ഷാപ്രവര്‍ത്തകര്‍ മരിച്ചു

പടിഞ്ഞാറന്‍ ഫ്രാന്‍സിലെ തീര പ്രദേശത്താണ് കൊടുങ്കാറ്റ് ആഞ്ഞുവീശിയത്

ഫ്രാന്‍സ്; ഫ്രാന്‍സിലുണ്ടായ കൊടുങ്കാറ്റില്‍ മൂന്ന് പേര്‍ മരിച്ചു. തീരത്ത് ആഞ്ഞടിച്ച മിഗ്വല്‍ കൊടുങ്കാറ്റില്‍ പെട്ട് ബോട്ട് മറിഞ്ഞാണ് മരണം നടന്നത്. ഇതില്‍ നാല് പേര്‍ നീന്തി രക്ഷപ്പെട്ടു.

പടിഞ്ഞാറന്‍ ഫ്രാന്‍സിലെ തീര പ്രദേശത്താണ് കൊടുങ്കാറ്റ് ആഞ്ഞുവീശിയത്. മൂന്ന് നാവികസേന രക്ഷാപ്രവര്‍ത്തകരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബോട്ട് കാറ്റില്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു.

മൃതദേഹത്തിനായുള്ള തെരച്ചില്‍ തുടരുകയാണ്. കൊടുങ്കാറ്റില്‍പെട്ട മത്സ്യബന്ധന ബോട്ടില്‍ നിന്നു സഹായമഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള സന്ദേശ ലഭിച്ചതിനെ തുടര്‍ന്ന് അങ്ങോട്ട് തിരിച്ചതായിരുന്നു സംഘം. തീരത്ത് നൂറ്റി പത്ത് കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിച്ചതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Exit mobile version