ചോരയില്‍ ചുവന്ന് ഫറോ തീരം; കൊന്നു തള്ളിയത് 800ഓളം തിമിംഗലങ്ങളെ!

ഇങ്ങനെ പിടികൂടുന്നവയുടെ ഇറച്ചിയാണ് ഫറോ ദ്വീപ് നിവാസികളുടെ മുഖ്യഭക്ഷണം.

ഡെന്‍മാര്‍ക്ക്: കഴിഞ്ഞ ദിവസം ഉത്തര അറ്റ്‌ലാന്റിക്കിലെ ഫറോ ദ്വീപിന്റെ തീരം ചോരയില്‍ ചുവന്നു. 800 തിമിംഗലങ്ങളെ കൊന്നു തള്ളിയതിന്റെ ഭാഗമായാണ് ഫറോ തീരം ചെങ്കടലായി മാറിയത്. ഡെന്‍മാര്‍ക്കില്‍ എല്ലാവര്‍ഷവും നടത്തുന്ന ഗ്രിന്‍ഡാഡ്രാപ് ഉല്‍സവത്തിന്റെ ഭാഗമായാണ് കടലിലെ തിമിംഗലങ്ങളുടെയും ഡോള്‍ഫിനുകളുടെയും കൊന്നൊടുക്കിയത്.

ഈ ആഘോഷത്തിന്റെ ഭാഗമായി 800ല്‍ അധികം തിമിംഗലങ്ങളെയാണ് കുടുക്കിട്ട് പിടികൂടി കൊന്ന് രക്തം കടലിലേക്ക് ഒഴുക്കിയത്. തിമിംഗലങ്ങളെ പിടികൂടിയ ശേഷം കഴുത്ത് മുറിച്ച് കരയിലേക്ക് തള്ളുകയാണ് ചെയ്യുന്നത്. അവയുടെ രക്തം കടലിലേക്ക് തന്നെ ഒഴുകും. ഇങ്ങനെ പിടികൂടുന്നവയുടെ ഇറച്ചിയാണ് ഫറോ ദ്വീപ് നിവാസികളുടെ മുഖ്യഭക്ഷണം.

എല്ലാവര്‍ഷവും ഡാനിഷ് സര്‍ക്കാരിന്റെ അനുവാദത്തോട് കൂടി തന്നെയാണ് ഈ പരിപാടി നടത്തുന്നത്. 2,000ല്‍ അധികം തിമിംഗലങ്ങളെ കൊന്ന കാലവും ഉണ്ട്. ഉത്തര അറ്റ്‌ലാന്റിക്കില്‍ ഏകദേശം 778,000 തിമിംഗലങ്ങളുണ്ട്. അവയില്‍ 100,000ത്തോളം ഫറോ ദ്വീപിന് ചുറ്റുമാണ്.

Exit mobile version