പഴം കാര്‍ന്ന് തിന്നും പോലെ പാമ്പിനെ കാര്‍ന്ന് തിന്ന് അണ്ണാറക്കണ്ണന്‍! വൈറലായി ചിത്രം

അമേരിക്കയിലെ ടെക്സാസിലുള്ള ഒരു ദേശീയോദ്യാനത്തില്‍ നിന്നും അമ്പരപ്പിക്കുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്

മരങ്ങളില്‍ ചാടി കയറി പായുന്ന അണ്ണാന്‍ കുഞ്ഞിന്റെ ഭക്ഷണം പലപ്പോഴും പഴവര്‍ഗങ്ങള്‍ മാത്രമായിരിക്കും എന്നാണ് പൊതുവെയുള്ള ധാരണ. വീടുകളില്‍ വളരുകയാണെങ്കില്‍ എന്തും കഴിച്ചെന്നു വരാം. എന്നാലും മത്സ്യമാംസങ്ങള്‍ കൊടുക്കുമോ എന്ന കാര്യത്തില്‍ പലപ്പോഴും അവ്യക്തതയാണ്. എന്നാല്‍ പഴം കഴിക്കുന്നതിലും നല്ലപോലെ ഇവര്‍ മാംസങ്ങളെല്ലാം കഴിക്കുമെന്ന് തെളിഞ്ഞിരിക്കുകയാണ്.

അമേരിക്കയിലെ ടെക്സാസിലുള്ള ഒരു ദേശീയോദ്യാനത്തില്‍ നിന്നും അമ്പരപ്പിക്കുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മറ്റൊന്നുമല്ല പാമ്പിനെ ഭക്ഷിക്കുകയാണ് അണ്ണാന്‍. അതോ നല്ല വിഷമുള്ള ഉഗ്രന്‍ പാമ്പിനെ. പാമ്പിനെ പതിയെ പതിയെ കാര്‍ന്നു തിന്നുന്ന അണ്ണാന്റെ ചിത്രമാണ് വൈറലാകുന്നത്.

അണ്ണാന്‍കുഞ്ഞും പാമ്പുമായി ഏറ്റുമുട്ടുകയും, പാമ്പിന്റെ കഴുത്തില്‍ പിടിമുറുക്കി അതിന്റെ കൊന്ന് അകത്താക്കുകയും ചെയ്തു. ഇവിടുത്തെ അണ്ണാന്മാര്‍ ചെറുപക്ഷികള്‍, മുട്ട, പല്ലി എന്നിവയെയൊക്കെ ഭക്ഷിക്കുമെന്ന് പാര്‍ക്ക് അധികൃതര്‍ പറയുന്നു.

Exit mobile version