ബ്രിട്ടീഷ് രാജകുടുംബത്തിലെ പുതിയ രാജകുമാരനു പേരിട്ടു; ആര്‍ച്ചി ഹാരിസണ്‍ മൗണ്ട്ബാറ്റണ്‍-വിന്‍ഡ്‌സര്‍

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലെ പുതിയ രാജകുമാരനു പേരിട്ടു. ആര്‍ച്ചി ഹാരിസണ്‍ മൗണ്ട്ബാറ്റണ്‍-വിന്‍ഡ്‌സര്‍ എന്നാണ് എട്ടാം കിരീടാവകാശിയുടെ പേര്. സക്‌സസ് റോയല്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പേര് പുറത്തുവിട്ടത്.

തിങ്കളാഴ്ച രാവിലെയായിരുന്നു ”ഡ്യൂക്ക് ആന്‍ഡ് ഡച്ചസ് ഓഫ് സസ്സെക്‌സ്” എന്ന ഔദ്യോഗിക പദവി വഹിക്കുന്ന ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളിനും ആണ്‍കുഞ്ഞുപിറന്നത്. അന്നുമുതല്‍ എവരും ആകാംഷയോടെ കാത്തിരുന്ന പേരാണ് ഹാരി-മേഗന്‍ ദമ്പതിമാര്‍ പരസ്യമാക്കിയത്. മൂന്നു കിലോ 200ഗ്രാമാണ് കുട്ടിയുടെ തൂക്കം. അതെസമയം, കുഞ്ഞിന്റെ സ്ഥാനപേര് ഇതുവരെ സ്വീകരിച്ചിട്ടില്ല.

Exit mobile version