തടവുകാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ജയില്‍ ഉദ്യോഗസ്ഥയ്ക്ക് ഒരു വര്‍ഷം തടവ്

സംഭവത്തില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ എമിലി വാട്ട്‌സണെന്ന ജയില്‍ ഉദ്യോഗസ്ഥയ്ക്കാണ് ക്രൌണ്‍ കോടതി തടവു ശിക്ഷ വിധിച്ചത്

ലണ്ടന്‍: തടവുകാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ജയില്‍ ഉദ്യോഗസ്ഥയ്ക്ക് 12 മാസം തടവ്.റെക്‌സ്ഹാം ജയിലിലാണ് സംഭവം. സംഭവത്തില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ എമിലി വാട്ട്‌സണെന്ന ജയില്‍ ഉദ്യോഗസ്ഥയ്ക്കാണ് ക്രൌണ്‍ കോടതി തടവു ശിക്ഷ വിധിച്ചത്.

റക്‌സ്ഹാമിലെ എച്ച്എംപി ബെര്‍വിന്‍ ജയിലിലെ പ്രിസണറാണ് എമിലി. ജയില്‍ ശിക്ഷ അനുഭവിച്ച് വരുന്ന ജോണ്‍ മക്ഗീ എന്നയാളുമായാട്ടാണ് സെല്ലിനുള്ളില്‍വെച്ച് എമിലി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. 2017 ഒക്ടോബര്‍ മുതല്‍ 2018 ജനുവരിവരെയുള്ള കാലയളവിലാണ് സംഭവം.

കൂടാതെ സെല്ലിനുള്ളില്‍ ഒളിപ്പിച്ചുവെച്ച ഐഫോണ്‍ വഴി ഇരുവരും ചാറ്റ് ചെയ്തിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. സെല്ലിനുള്ളില്‍ അനധികൃതമായി ഫോണും ചാര്‍ജറും ഉപയോഗിച്ചതിന് മക്ഗീയ്ക്ക് കോടതി 12 മാസം അധികതടവ് കൂടി വിധിച്ചു. കാറിടിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിച്ചുവരികയാണ് ജോണ്‍ മക്ഗീ.

Exit mobile version