മുന്‍ മിസ് ടീന്‍ യൂണിവേഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

2017ലെ ഗ്ലോബല്‍ പാജന്റ് കീരിടം സ്വന്തമാക്കിയ ലോട്ടി ആ വര്‍ഷം തന്നെയാണ് മിസ് ടീന്‍ യൂണിവേഴ്‌സ് പട്ടത്തിനും അര്‍ഹയായത്

ബെര്‍ലിന്‍: ഓസ്ട്രിയയില്‍ മുന്‍ മിസ് ടീന്‍ യൂണിവേഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഡച്ച് മോഡലായ ലോട്ടി വാന്‍ ഡെര്‍ സീ ആണ് മരിച്ചത്. കിഴക്കന്‍ നെതര്‍ലാന്റ്‌സിലെ എന്‍ശഡ സ്വദേശിയാണ് ലോട്ടി. 2017ലെ ഗ്ലോബല്‍ പാജന്റ് കീരിടം സ്വന്തമാക്കിയ ലോട്ടി ആ വര്‍ഷം തന്നെയാണ് മിസ് ടീന്‍ യൂണിവേഴ്‌സ് പട്ടത്തിനും അര്‍ഹയായത്.

ഓസ്ട്രിയയിലെ വെസ്റ്റ്‌ഡ്രോഫില്‍ കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ എത്തിയ ലേട്ടി തന്റെ ഇരുപതാം പിറന്നാളിന്റെ തലേന്നാണ് മരിച്ചത്. പിറന്നാളിന്റെ തലേ ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം ലോട്ടി പുറത്ത് പോയിരുന്നു.

പിറ്റേന്ന് രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് മുറിയില്‍ ചെന്ന് നോക്കിയപ്പോഴാണ് ചലനമറ്റ നിലയില്‍ ലോട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഫലം കണ്ടില്ല. മസ്തിഷ്‌കാഘാതം മൂലം ലോട്ടി കോമാവസ്ഥയില്‍ ആയെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

രണ്ടാഴ്ചയോളം കോമയിലായിരുന്ന ലോട്ടി ബുധനാഴ്ചയാണ് മരണത്തിന് കീഴടങ്ങി. ലോട്ടിയുടെ മരണ വിവരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് മാതാപിതാക്കള്‍ ലോകത്തെ അറിയിച്ചത്. ലോട്ടിക്കൊപ്പം അവസാനമായി എടുത്ത ചിത്രവും മാതാപിതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.

‘ഞങ്ങളുടെ എല്ലാമെല്ലാമായ മകള്‍ പോയി. മാര്‍ച്ച് ആറ് ബുധനാഴചയാണ് അവള്‍ ലോകത്തോട് വിടപറഞ്ഞത്. ലോട്ടി ഞഞ്ഞള്‍ക്കൊപ്പമില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന,’ അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.

Exit mobile version