ലോക സമ്പന്ന പട്ടികയില്‍ മുകേഷ് അംബാനി പതിമൂന്നാം സ്ഥാനത്ത്

കഴിഞ്ഞ വര്‍ഷം 19-ാം സ്ഥാനത്തായിരുന്നു മുകേഷ് അംബാനി. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനനാണ് റിലയന്‍സ് ഉടമയായ മുകേഷ് അംബാനി.

ന്യൂയോര്‍ക്ക്: ലോക സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി പതിമൂന്നാം സ്ഥാനത്ത്. ഫോബ്‌സാണ് പുതിയ പട്ടിക പുറത്ത് ഇറക്കിയത്. കഴിഞ്ഞ വര്‍ഷം 19-ാം സ്ഥാനത്തായിരുന്നു മുകേഷ് അംബാനി. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനനാണ് റിലയന്‍സ് ഉടമയായ മുകേഷ് അംബാനി.

2018-ല്‍ 40.1 ശതകോടി ഡോളറായിരുന്ന അംബാനിയുടെ ആസ്തി, ഒരു വര്‍ഷത്തിനിപ്പുറം 50 ശതകോടി ഡോളറിലേക്കു വര്‍ധിച്ചു. ആമസോണ്‍ സ്ഥാപകനും ചെയര്‍മാനുമായ ജെഫ് ബെസോസാണ് ലോക സമ്പന്നരില്‍ ഒന്നാം സ്ഥാനത്ത്. 131 ശതകോടി ഡോളറാണ് ബെസോസിന്റെ ആസ്തി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, അമേരിക്കന്‍ വ്യവസായി വാറന്‍ ബഫറ്റ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ഇന്ത്യയിലെ ശതകോടിപതികളിലും മുകേഷ് അംബാനി തന്നെയാണ് ഒന്നാമന്‍. അംബാനി കഴിഞ്ഞാല്‍ 36-ാം സ്ഥാനത്തുള്ള വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജിയാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. 22.6 ശതകോടി ഡോളറാണ് പ്രേംജിയുടെ ആസ്തി.

Exit mobile version