ഭീകരര്‍ക്ക് പണം നല്‍കരുത്; പാകിസ്താന് അന്ത്യശാസനം

2018 ജൂലൈ മുതല്‍ ഈ ജനുവരി 31 വരെ കള്ളക്കടത്തു പണവും ആഭരണങ്ങളുമായി 20 ബില്യണ്‍ പാകിസ്താനി രൂപയാണ് പിടിച്ചെടുത്തത്.

ഇസ്ലാമാബാദ്: പാകിസ്താന് വീണ്ടും മുന്നറിയിപ്പ്. ഭീകരര്‍ക്ക് പണം നല്‍കരുതെന്ന് പാകിസ്താന് അന്ത്യശാസനവുമായി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്). 2018 ജൂലൈ മുതല്‍ ഈ ജനുവരി 31 വരെ കള്ളക്കടത്തു പണവും ആഭരണങ്ങളുമായി 20 ബില്യണ്‍ പാകിസ്താനി രൂപയാണ് പിടിച്ചെടുത്തത്.

2018ല്‍ സംശയാസ്പദമായ 8,707 ബാങ്ക് ഇടപാടുകള്‍ പാകിസ്താനില്‍ നടന്നിട്ടുണ്ട്. 2017ല്‍ ഇത് 5,548 എണ്ണമായിരുന്നു. ഈ വര്‍ഷം ജനുവരിയിലും ഫെബ്രുവരിയിലും മാത്രം 1,136 ഇടപാടുകള്‍ നടന്നു.

ഇടപാട് നടത്തിയ 6 ബാങ്കുകള്‍ക്കു പിഴ ശിക്ഷ നല്‍കിയിട്ടുണ്ട്. വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയ കേസില്‍ 109 പേര്‍ക്കെതിരെ അന്വേഷണവും നടക്കുന്നു. ഈ വര്‍ഷം മേയ് മാസത്തിനുള്ളില്‍ കൃത്യമായ നടപടികള്‍ എടുക്കണമെന്ന അന്ത്യശാസനമാണ് പാകിസ്താന് എഫ്എടിഎഫിന്റെ ഇന്റര്‍നാഷനല്‍ കോഓപ്പറേഷന്‍ റിവ്യൂ ഗ്രൂപ്പ് (ഐസിആര്‍ജി) നല്‍കിയിരിക്കുന്നത്.

Exit mobile version