മസൂദ് അസര്‍ പാകിസ്താനിലുണ്ട്; സ്ഥിരികരീച്ച് പാകിസ്താന്‍ വിദേശകാര്യ മന്ത്രി

മസൂദ് കടുത്ത ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആണെന്നും വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലെന്നും ഖുറേഷി പറഞ്ഞു.

ഇസ്ലാമാബാദ്: ജയ്ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസര്‍ പാകിസ്താനിലുണ്ടെന്ന് സ്ഥിരികരീച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. മസൂദ് കടുത്ത ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആണെന്നും വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലെന്നും ഖുറേഷി പറഞ്ഞു. ശക്തമായ തെളിവുകളില്ലാതെ മസൂദിനെതിരെ നടപടി എടുക്കാനാകില്ലേന്നും ഖുറേഷി വ്യക്തമാക്കി.

ഭീകരര്‍ക്ക് സംരക്ഷണം നല്‍കുന്ന പാകിസ്താന്‍ നിലപാടിനെതിരെ നിരവധി ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ ഭീകരവാദത്തിന് എതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ ഇന്ത്യയ്ക്കു പിന്തുണയുമായി റഷ്യ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഫോണില്‍ വിളിച്ചാണു റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിന്‍ പിന്തുണ അറിയിച്ചത്.

പുല്‍വാമ ഭീകരാക്രമണത്തെ ശക്തിയായി അപലപിച്ച പുടിന്‍, വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളോടു റഷ്യയുടെ ഐക്യദാര്‍ഢ്യം അറിയിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയോടൊപ്പമുണ്ടെന്നും വ്യക്തമാക്കി. പിന്തുണയ്ക്കു മോഡി നന്ദി അറിയിച്ചു.

Exit mobile version