ഇനിയൊരു സൈനിക നടപടി ഉണ്ടായാല്‍ സാഹചര്യങ്ങള്‍ മോശമാകും, പാകിസ്താന്‍ ഭീകര സംഘടനകളുടെ താവളമാകരുത്; വീണ്ടും മുന്നറിയിപ്പ് നല്‍കി അമേരിക്ക

അതേ സമയം അതിര്‍ത്തി കടന്ന് നടത്തുന്ന എല്ലാ സൈനിക നീക്കവും ഇന്ത്യയും പാകിസ്താനും ഉടന്‍ തന്നെ അവസാനിപ്പിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു

വാഷിംഗ്ടണ്‍: പാകിസ്താന്‍ ഇന്ത്യയുടെ അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ തടയണമെന്ന് പാകിസ്താനോട് വീണ്ടും അമേരിക്കന്‍ ആഭ്യന്തര കാര്യ മന്ത്രാലയം. പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ
നടന്നതുപോലെയുള്ള ആക്രമണങ്ങള്‍ മേഖലയുടെ സുരക്ഷയ്ക്ക് വന്‍ ഭീഷണിയാണ്.

ഇനിയൊരു സൈനിക നടപടി ഉണ്ടായാല്‍ സാഹചര്യങ്ങള്‍ മോശമാകുമെന്നും പാകിസ്താന്‍ ഭീകര സംഘടനകളുടെ സുരക്ഷിത താവളം ആകരുതെന്നും ഭീകരര്‍ക്ക് സാമ്പത്തികസഹായം ലഭിക്കുന്നത് തടയണമെന്നും ഐക്യരാഷ്ട്ര സഭ സുരക്ഷാസമിതി മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ പാകിസ്താന്‍ കര്‍ശനമായി പാലിക്കണമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി.

അതേ സമയം അതിര്‍ത്തി കടന്ന് നടത്തുന്ന എല്ലാ സൈനിക നീക്കവും ഇന്ത്യയും പാകിസ്താനും ഉടന്‍ തന്നെ അവസാനിപ്പിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ കുറയ്ക്കാനുള്ള ഉടന്‍ സ്വീകരിക്കണമെന്നും നേരിട്ടുള്ള ആശയവിനിമയം ഉടന്‍ പുനസ്ഥാപിക്കണമെന്നും അമേരിക്ക ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു.

Exit mobile version