‘ഷെയിം ഷെയിം’! പാകിസ്താന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ മുദ്രാവാക്യം

സഭാ നടപടികളുടെ ഭാഗായി ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റിനകത്ത് എത്തിയപ്പോഴായിരുന്നു പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പടെ എഴുന്നേറ്റ് നിന്ന് 'ഷെയിം ഷെയിം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്ലാമാബാദ്: പാകിസ്താന്‍ പാര്‍ലമെന്റില്‍ ഇമ്രാന്‍ ഖാനെതിരെ മുദ്രാവാക്യ വിളികള്‍. പാക് പാര്‍ലമെന്റിനകത്താണ് ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷ കക്ഷികള്‍ മുദ്രാവാക്യം വിളിച്ചത്.

സഭാ നടപടികളുടെ ഭാഗായി ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റിനകത്ത് എത്തിയപ്പോഴായിരുന്നു പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പടെ എഴുന്നേറ്റ് നിന്ന് ‘ഷെയിം ഷെയിം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ വ്യോമസേന പാക് അധീന കാശ്മീരിലുള്ള ഭീകരതാവളങ്ങള്‍ക്ക് നേരെ ബോംബാക്രമണം നടത്തിയിരുന്നു.

പാക് അധീന കാശ്മീരില്‍ ഇന്ത്യയുടെ വ്യോമാക്രമണമുണ്ടായ പശ്ചാത്തലത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചുചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഏത് തരത്തിലുള്ള തിരിച്ചടിക്കാണ് പാകിസ്താന്‍ മുതിരുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ആര്‍മി വക്താവും മേജര്‍ ജനറലുമായ ആസിഫ് ഗഫൂര്‍ ആണ് ആക്രമണത്തിന് എതിരെ ആദ്യം രംഗത്തെത്തിയത്.

Exit mobile version