സ്വന്തം മുഖം തന്നെ കാന്‍വാസ്; അത്ഭുതപ്പെടുത്തുന്ന പെയ്ന്റിങുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ്, വൈറലായി വീഡിയോ

മുഖം നിറയെ കണ്ണുകള്‍, ഒരുപാട് കൈകള്‍, പക്ഷികള്‍, പൂക്കള്‍ ഇങ്ങനെ നീളുന്നു ഡായിന്‍ യൂണിന്റെ മുഖത്തെ ചിത്രപ്പണികള്‍

ചില പെയ്ന്റിങും ചിത്രപ്പണികളുമൊക്കെ നമ്മെ പലപ്പോഴും വിസ്മയിപ്പിക്കാറുണ്ട്. അത്തരത്തില്‍ തന്റെ പെയ്ന്റിങ് കൊണ്ട് ആള്‍ക്കാരെ ഞെട്ടിച്ചിരിക്കുകയാണ് സൗത്ത് കൊറിയന്‍ ആര്‍ട്ടിസ്റ്റായ ഡായിന്‍ യൂണ്‍.സ്വന്തം മുഖമാണ് ഡായിന്‍ യൂണിന്റെ കാന്‍വാസ്. മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് ഈ ആര്‍ടിസ്റ്റിന്റെ ചിത്രപ്പണികള്‍. മുഖം നിറയെ കണ്ണുകള്‍, ഒരുപാട് കൈകള്‍, പക്ഷികള്‍, പൂക്കള്‍ ഇങ്ങനെ നീളുന്നു ഡായിന്‍ യൂണിന്റെ മുഖത്തെ ചിത്രപ്പണികള്‍.

ആദ്യമൊക്കെ മറ്റുള്ളവര്‍ക്ക് ബോഡി പെയിന്റ് ചെയ്യുകയും മറ്റുമായിരുന്നു യൂണ്‍ ചെയ്തിരുന്നത്. പിന്നീടത്, തന്റെ തന്നെ ശരീരത്തിലായി. സിനിമയ്ക്കും സ്റ്റേജ് ഷോകള്‍ക്കുമെല്ലാം മെയ്ക്കഅപ്പ് ചെയ്തിരുന്ന യൂണ്‍ സൗത്ത് കൊറിയയില്‍തന്നെ അറിയപ്പെടുന്ന മെയ്ക്ക് അപ്പ് ആര്‍ടിസ്റ്റ് കൂടിയാണ്.

ഓരോ മനുഷ്യരും അവനവനായിരിക്കുമ്പോഴാണ് കൂടുതല്‍ ഭംഗിയെന്നും സ്വന്തം ഇഷ്ടങ്ങള്‍ കണ്ടെത്തണമെന്നും യൂണ്‍ പറയുന്നു. മേക്കപ്പ് ചെയ്യുമ്പോഴും അല്ലാത്തപ്പോഴും താന്‍ താന്‍ തന്നെയാണെന്നും യൂണ്‍ പറയുന്നു.

Exit mobile version