പന്നിക്കുട്ടന്മാര്‍ക്കൊപ്പം ബിക്കിനിയിട്ട് പ്രമുഖ മോഡലിന്റെ ഫോട്ടോഷൂട്ട്; അപ്രതീക്ഷിതമായി ഒരു പന്നി പുറകില്‍ വന്നു കടിച്ചു, ജീവനുംകൊണ്ട് പുളഞ്ഞ് താരം! വൈറലായി വീഡിയോ

വീഡിയോ 5.7 മില്യന്‍ ആളുകള്‍ കണ്ടു കഴിഞ്ഞു.

കറാക്കസ്: ബിക്കിനിയിട്ട് ഫോട്ടോഷൂട്ട് നടത്തുന്നതിനിടെ പ്രമുഖ മോഡലിനെ പന്നിക്കൂട്ടം പുറകിലൂടെ എത്തി കടിച്ചോടിച്ചു. അപ്രതീക്ഷിത ആക്രമണം അവര്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. പ്രമുഖ ഫിറ്റ്‌നെസ് മോഡലായ മിഷേല്‍ ലെവിന്‍ ആണ് ആക്രമണത്തിന് ഇരയായത്. വെനസ്വലേയില്‍ നിന്നുള്ള താരം പന്നിക്കുട്ടന്‍മാര്‍ക്കൊപ്പം ഫോട്ടോ ഷൂട്ടിനിറങ്ങിയതാണ്.

എന്നാല്‍ പന്നികുട്ടികള്‍ അപ്രതീക്ഷിതമായി മിഷേലിന്റെ പിന്നില്‍ കടിക്കുകയായിരുന്നു. ബിക്കിനിയുമിട്ട് പന്നികള്‍ക്കൊപ്പം ഓടിക്കളിക്കുന്നതിനിടെയാണ് സംഭവം. ബിക്കിനിയുമിട്ട് പന്നിക്കുട്ടികളോടൊപ്പം വളരെ മനോഹരമായ ചിത്രമെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാം എന്ന് പ്രതീക്ഷിച്ച് ബഹ്മാസിലെ പന്നികളുടെ ഐലന്‍ഡില്‍ എത്തിയതായിരുന്നു മിഷേല്‍.

എന്നാല്‍ ഒരു പന്നി ഓടിവന്ന് മിഷേലിന്റെ പുറകില്‍ കടിക്കുകയായിരുന്നു. ഇതിനോടകം വീഡിയോ വൈറലാവുകയും ചെയ്തു. വീഡിയോ 5.7 മില്യന്‍ ആളുകള്‍ കണ്ടു കഴിഞ്ഞു. ആക്രമണത്തില്‍ പരുക്കേറ്റ മിഷേല്‍സുഖം പ്രാപിച്ചു വരികയാണെന്ന് ഭര്‍ത്താവ് ജിമ്മി ആരാധകരെ അറിയിച്ചു.

Exit mobile version