ഫുജൈറിയന്‍ സമുദ്രത്തില്‍ അപൂര്‍വ്വയിനം ഡോള്‍ഫിനുകളെ കണ്ടെത്തി

കൊലയാളി തിമിംഗിലത്തിന്റെ ആകൃതിയായതിനാല്‍ ഇവയെ 'ഫാള്‍സ് കില്ലര്‍ വെയില്‍സ്' എന്നാണ് വിളിക്കാര്‍

ഫുജൈറ: ഫുജൈറ തീരത്ത് 24 വര്‍ഷത്തിന് ശേഷം അപൂര്‍വ്വയിനം ഡോള്‍ഫിനുകളെ കണ്ടെത്തി. കൊലയാളി തിമിംഗിലത്തോട ഏറെ സാദൃശ്യമുള്ള ഡോള്‍ഫിനുകളെയാണ് കണ്ടെത്തിയത്. ശനിയാഴ്ച ഫുജൈറ തീരത്തുനിന്ന് അഞ്ച് കിലോമീറ്ററോളം അകലെയാണ് ഇവയെ കണ്ടത്. ഫുജൈറ തിമിംഗല ഡോള്‍ഫിന്‍ ഗവേഷണ പദ്ധതിയിലെ അംഗത്തോേടൊപ്പം എക്‌സ്ആര്‍ ഡൈവ് സെന്റര്‍, റാസ് മുസന്തം ഡൈവേഴ്‌സ് എന്നിവയുടെ പ്രതിനിധികളാണ് ഇവയുടെ ഫോേട്ടാ പകര്‍ത്തിയത്. കൊലയാളി തിമിംഗിലത്തിന്റെ ആകൃതിയായതിനാല്‍ ഇവയെ ‘ഫാള്‍സ് കില്ലര്‍ വെയില്‍സ്’ എന്നാണ് വിളിക്കാര്‍. ഡോള്‍ഫിനുകളുടെ ഇനത്തില്‍ തന്നെ ഏറ്റവും വലുപ്പമേറിയവയാണിവ. പൊതുവെ ആഴമേറിയ സമുദ്രഭാഗങ്ങളിലാണ് ഇവയെ കാണുന്നത്.

Exit mobile version